Mon. Dec 23rd, 2024
കൊൽക്കത്ത:

സോഷ്യൽ മീഡിയയിൽ വൈറലായ ‘കച്ചാ ബദാ’മിന് പിന്നാലെ പുതിയ ഗാനവുമായി വൈറൽ ഗായകൻ ഭുപൻ ബദ്യാകർ. ‘അമർ നോടുൻ ഗാരി’ എന്നാണ് പുതിയ പാട്ടിന്‍റെ പേര്. താൻ വാങ്ങിയ കാറിനെ കുറിച്ചാണ് ഭുപന്‍റെ പുതിയ പാട്ട്.

സ്വന്തമായി വാങ്ങിയ പുതിയ കാറോടിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് പുതിയ പാട്ട് കാറിനെക്കുറിച്ച് തന്നെയാകാൻ തീരുമാനിച്ചതെന്നും ഭുപൻ പറഞ്ഞു.

വാഹനം വാങ്ങിയതും എങ്ങനെയാണ് അപകടമുണ്ടായതെന്നും വിവരിക്കുന്ന ഭുപന്‍റെ പുതിയ പാട്ടിൽ ഗുരുതരമായ പരിക്കുകളിൽ നിന്നും ദൈവം തന്നെ എങ്ങനെ രക്ഷപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഈ ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.