Mon. Dec 23rd, 2024
തിരുവനന്തപുരം:

ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിപ്പെടാൻ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. കേസിൽ പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഏഴ് പേരാണ് പരാതി നൽകിയത്. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ് വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇമെയിൽ വഴി അവസാനമായി പരാതി നൽകിയത്.

ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ച് ഇന്നലെ കൊച്ചി കമീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ പരാതി നല്‍കിയിരുന്നു.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നു പറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രം​ഗത്ത് വന്നു.