Thu. Oct 9th, 2025
പാലക്കാട്:

അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി. രണ്ടാം സെമസ്റ്റർ ബി കോം വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറുകളാണ് നൽകിയത്.

യൂണിവേഴ്‌സിറ്റി നൽകിയ ചോദ്യപേപ്പർ പ്രിന്റെടുത്ത് നൽകുകയായിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു. പേപ്പർ മാറി നൽകിയതിനാൽ 55 വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും.