Thu. Dec 19th, 2024

 

കമ്മ്യൂണിസ്റ്റ് പ്ലാറ്റ്ഫോം – ഇറ്റലിയിലെ തൊഴിലാളിവർഗത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഫെബ്രുവരി 26, 2022 പ്രസിദ്ധീകരിച്ച പ്രസ്താവന.

സാമ്രാജ്യത്വവും പ്രതിലോമപരവുമായ യുദ്ധം. പങ്കാളിത്തം നിരസിക്കാനായി നമുക്ക് അണിനിരക്കാം!

ഫെബ്രുവരി 24 ന് പുലർച്ചെ, വിവിധ സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുകൊണ്ട് റഷ്യൻ സാമ്രാജ്യത്വത്തിന്റെ സായുധ സേന യുക്രൈനിൽ വലിയ ആക്രമണം നടത്തി. പിന്തിരിപ്പനും യുഎസ് അനുകൂലവുമായ സെലൻസ്‌കിയുടെ സർക്കാരിനെ അട്ടിമറിച്ച്, റഷ്യൻ അനുകൂല സർക്കാർ കൊണ്ടുവരാനായിരുന്നു പുട്ടിൻ്റെ ഉത്തരവുകൾക്ക് കീഴിലുള്ള സൈനികർ ലക്ഷ്യമിട്ടിരുന്നത്. 

ലോകത്തെ ‘സുരക്ഷിതമാക്കാനെന്ന’ പേരിൽ യുഎസ് / നാറ്റോയും റഷ്യയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പിരിമുറുക്കങ്ങൾക്കും കുതന്ത്രങ്ങൾക്കും പ്രകോപനങ്ങൾക്കും ശേഷമാണ് ഈ സംഘർഷം തുറന്ന യുദ്ധമായി മാറിയത്. ഈ യുദ്ധത്തിന്റെ പ്രാധാന്യവും സ്വഭാവവും സിഐപിഒഎംഎൽ (CIPOML) യൂറോപ്യൻ മീറ്റിംഗിൽ വെച്ച് കൃത്യമായി നിർവചിച്ചതാണ്. വൻശക്തികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെട്ട ഒരു സാമ്രാജ്യത്വ യുദ്ധം എന്നതായിരുന്നു ആ നിർവചനം. 

നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും യുദ്ധകൊതിയും ആക്രമണാത്മകവും കിഴക്കൻ മേഖല വിന്യസിപ്പിക്കാനുള്ള വിപുലീകരണ നയവും, റഷ്യയുടെ സ്വാധീന മേഖലകളെ നിയന്ത്രിക്കാനും പ്രകൃതിവിഭവങ്ങൾ, വിപണികൾ, ഊർജ്ജ ഗതാഗത റൂട്ടുകൾ എന്നിവ പിടിച്ചെടുക്കാനും ഒരു യുറേഷ്യൻ സാമ്രാജ്യത്വ ശക്തിയായി മാറാനുള്ള അവരുടെ വളർച്ച തടയാനുള്ള ശ്രമവുമാണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ. റഷ്യയുടെ സഖ്യകക്ഷിയായ ചൈനീസ് സാമൂഹിക-സാമ്രാജ്യത്വത്തിന്റെ ഉയർച്ച കാരണം വെല്ലുവിളി നേരിടുന്ന ലോക മേധാവിത്വം നിലനിർത്താൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള യുഎസ് സാമ്രാജ്യത്വത്തിന്റെ തന്ത്രത്തോട് യോജിക്കുന്നതാണിത്.

വിവിധ രാജ്യങ്ങളിലെ സാമ്പത്തിക, ആരോഗ്യ പ്രതിസന്ധിയെത്തുടർന്ന് വഷളായിക്കൊണ്ടിരിക്കുന്ന അന്തർ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെ ഫലമായി, യുക്രൈനിൽ റഷ്യ നടത്തുന്ന ഇടപെടലിനെയും അതുമൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന കനത്ത പ്രത്യാഘാതങ്ങളെയും ഞങ്ങൾ അപലപിക്കുന്നു.

യുക്രൈനിന്റെ സമ്പന്നമായ വിഭവങ്ങൾ കൊള്ളയടിക്കാനും റഷ്യയ്‌ക്കെതിരായ ചവിട്ടുപടിയായി യുക്രൈനെ ഉപയോഗിക്കാനുമുള്ള ആർത്തി വളർന്നപ്പോൾ, ബൈഡന്റെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധനയത്താൽ ഒരു മൂലയിലേക്ക് തള്ളിയിടപ്പെട്ട പുട്ടിൻ യുക്രൈനെതിരെ ആക്രമണത്തിന്റെ പാത സ്വീകരിച്ചു. അഴിമതിക്കാരായ ഭരണാധികാരികൾ ആയുധധാരികളായ നാറ്റോയിൽ ചേർന്ന് യുദ്ധം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഒട്ടും വ്യക്തമല്ലാത്ത പെട്ടെന്നുള്ള സൈനിക ആക്രമണം രണ്ടു കൂട്ടർക്കും കനത്ത നഷ്ടങ്ങളുള്ള ഒരു വിജയമായിരിക്കും നൽകുക. 

ഡൊനെറ്റ്‌സ്‌ക്, ലുഗാൻസ്ക് റിപ്പബ്ലിക്കുകളുടെ അംഗീകാരം, യുക്രൈനിന്റെ ഡിനാസിഫിക്കേഷൻ എന്നിവയെക്കുറിച്ചുള്ള വാഗ്‌പാടവം, രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശത്തെ എല്ലായ്‌പ്പോഴും സംരക്ഷിച്ചിട്ടുള്ള ലെനിൻ, സ്റ്റാലിൻ, ബോൾഷെവിക് പാർട്ടി എന്നിവർക്കെതിരെയുള്ള ലജ്ജാകരമായ അപവാദം, റഷ്യൻ കുത്തക മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു സൈനിക നടപടിയെ പ്രത്യയശാസ്ത്രപരമായി മറയ്ക്കാനുള്ള സഹായം, വിദേശ സാമ്രാജ്യത്വ വിപുലീകരണത്തിലൂടെ റഷ്യൻ മേൽക്കോയ്മ ശക്തിപ്പെടുത്തൽ, തുടങ്ങി ഒരു മുതലാളിത്ത മാഫിയ പ്രഭുവർഗ്ഗത്തിന്റെ ഏറ്റവും ഉയർന്ന പ്രതിനിധിയാണ് നവ-സാറിസ്റ്റ് പുട്ടിൻ.  

യുക്രെയ്നിന്റെ പ്രാദേശിക സമഗ്രത സംരക്ഷിക്കാൻ നിലവിളിക്കുകയും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി പോരാടുകയും ചെയ്യുന്ന സാമ്രാജ്യത്വ ഭരണകൂടത്തിലെ ചെന്നായ്ക്കളാണ് യുഗോസ്ലാവിയ, ഇറാഖ്, സിറിയ, ലിബിയ എന്നീ യുദ്ധങ്ങൾക്ക് പിന്തുണ നൽകിയത്. എന്നാൽ ഇപ്പോൾ ആളുകൾ അവരുടെ കുറ്റകൃത്യങ്ങൾ മറക്കാനും നാറ്റോ ഉപരോധം ശക്തിപ്പെടുത്താനും ശ്രമിക്കുകയാണ്. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം തൊഴിലാളികളുടെയും ജനങ്ങളുടെയും വിമോചനത്തിനായുള്ള വെറുമൊരു യുദ്ധമല്ല. പകരം സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെയും സാമ്പത്തിക ഗ്രൂപ്പുകളുടെയും ഊർജ, ആയുധ കുത്തകകളുടെയും, പകർച്ചവ്യാധിയുടെ കാലത്തും സമ്പന്നരായ മുതലാളിമാരുടെയും പ്രതിലോമപരവും പ്രാകൃതവുമായ യുദ്ധമാണിത്.

യുക്രൈനിൽ ഒരാൾ പോരാടുന്നത് തൊഴിലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയല്ല, മറിച്ച് എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തിന്റെ പ്രഖ്യാപിത ശത്രുക്കളും എതിരാളികളുമായ സാമ്രാജ്യത്വ ശക്തികൾക്കുവേണ്ടിയാണ്. ഇപ്പോഴുള്ള യുദ്ധത്തിൽ നിന്ന് നേട്ടം കൊയ്യുന്നത് ജനങ്ങളും തൊഴിലാളികളുമല്ല, പകരം ഭരണവർഗങ്ങളും പിന്തിരിപ്പന്മാരും യുദ്ധക്കൊതിയന്മാരുമാണ്.

നിലവിൽ യുദ്ധം ചെയ്യുന്ന ഏതെങ്കിലും കക്ഷികളെ പിന്തുണച്ചിട്ടോ അവരുടെ പക്ഷം ചേർന്നിട്ടോ തൊഴിലാളിവർഗത്തിന് കാര്യമില്ല. പകരം, ഇപ്പോഴത്തെ യുദ്ധത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങൾക്കും, ബൂർഷ്വാസികൾക്കും വിദേശവർഗത്തിനും എതിരെ പോരാടുകയാണ് വേണ്ടത്. അത് ആക്രമണത്തിന്റെ ഇരകളായ എല്ലാ തൊഴിലാളികളോടും അടിച്ചമർത്തപ്പെട്ട ജനങ്ങളോടുമുള്ള ഐക്യദാർഢ്യമാവും.

നിലവിലെ യുദ്ധം അന്താരാഷ്ട്ര ബന്ധങ്ങളെ കൂടുതൽ വഷളാക്കുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങൾ ദീർഘകാലം നിലനിൽക്കുന്നതും വളരെ പ്രധാനവുമാണ്. സാമ്പത്തിക തലത്തിൽ നോക്കിയാൽ ഊർജ്ജ വിലയിലെ വർദ്ധനവ് ഒരു സ്തംഭനാവസ്ഥയ്ക്ക് കാരണമാകുകയും സാധാരണ ജനങ്ങൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

രാഷ്ട്രീയ തലത്തിലാണെങ്കിൽ ഇത് സമാധാന ഉടമ്പടി വ്യവസ്ഥയുടെ തകർച്ചയ്‌ക്കൊപ്പം, ആക്രമണാത്മക ദേശീയത ശക്തിപ്പെടുത്താനും ഇടയാക്കും. സൈനിക തലത്തിൽ, ഒരു നാറ്റോ രാജ്യം റഷ്യൻ സൈനിക നടപടിയോട് പ്രതികരിക്കുകയാണെങ്കിൽ, ഒരു വലിയ സംഘർഷം നമ്മുടെ മേൽ വരും.

ഇരുമ്പും തീയും ഉപയോഗിച്ച് സ്വാധീന മേഖലകളുടെ പുനർ രൂപകല്പനയിലൂടെയുള്ള ലോകത്തെ പുതിയ വിഭജനത്തിൽ സാമ്രാജ്യത്വ ഇറ്റലിയും ഭാഗമാണ്. ദശാബ്ദങ്ങളായി യുഎസ്, നാറ്റോ സൈനിക സേനകളുടെ വിന്യാസത്തിനുള്ള മർമപ്രധാനമായ ഇടമായി ബൂർഷ്വാസികൾ നമ്മുടെ രാജ്യത്തെ മാറ്റുകയാണ്. പെന്റഗണിന്റെയും യൂറോപ്യൻ യൂണിയന്റെയും യുദ്ധതന്ത്രങ്ങളിൽ നമ്മുടെ രാജ്യത്തിന് താല്പര്യമുണ്ട്. 

ബാൽക്കൺ, ബാൾട്ടിക്, കരിങ്കടൽ എന്നിവിടങ്ങളിൽ റഷ്യയെ വളയാനുള്ള നാറ്റോയുടെ പദ്ധതികളിൽ ഡ്രാഗി സർക്കാർ സജീവമായി പങ്കെടുക്കുന്നുണ്ട്. സംഘട്ടന മേഖലയിലേക്ക് സൈന്യം, വിമാനങ്ങൾ, കപ്പലുകൾ, മാരകായുധങ്ങൾ എന്നിവ നമ്മുടെ രാജ്യവും അയയ്ക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ യുഎസ്, നാറ്റോ ആക്രമണ താവളങ്ങളിൽ ചിലത് ഇറ്റലിയിലും പ്രവർത്തിക്കുന്നുണ്ട്. ഇതിനർത്ഥം നമ്മുടെ രാജ്യത്തിന് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നാണ്. വാതകത്തിൻ്റെയും  ഇന്ധനങ്ങളുടെയും വർദ്ധനവ്, വർദ്ധിച്ചുവരുന്ന സൈനിക ചെലവുകൾ, ഉപരോധങ്ങളുടെ അനന്തരഫലങ്ങൾ എന്നിവയും വേതന കുറവ്, പിരിച്ചുവിടലുകൾ, വ്യാപകമായ ദാരിദ്ര്യം, ആവശ്യ സേവനങ്ങളുടെയും സാമൂഹിക അവകാശങ്ങളുടെയും വെട്ടിക്കുറയ്ക്കൽ തുടങ്ങിയവയിലേക്കും നയിക്കും.

ജനങ്ങൾ ജീവിക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വാർത്തകൾ മറച്ചുവെച്ച് സാമ്രാജ്യത്വ ശക്തികൾക്കു പിന്തുണ നൽകി, അവരുടെ പക്ഷം പിടിക്കുന്ന മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കപടവാർത്തകളിൽ തൊഴിലാളികളും തൊഴിൽരഹിതരും സ്വയം കുടുങ്ങി പോകരുത്. പക്ഷെ നിങ്ങൾ സമാധാനത്തിനും, മികച്ച ഭാവിക്കുമായി സാമ്രാജ്യത്വ നയങ്ങൾക്കെതിരെ പ്രതികരിക്കുകയും ശബ്ദമുയർത്തുകയും വേണം. 

തൊഴിൽ, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, വേതന വർദ്ധനവ്, സാമൂഹിക-ആരോഗ്യ സേവനങ്ങളുടെ വികസനം, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടവും ഐക്യവും വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അറ്റ്ലാന്റിക് സഖ്യത്തിൽ നിന്നോ മറ്റേതെങ്കിലും യുദ്ധസമാനമായ സഖ്യത്തിൽ നിന്നോ പുറത്തുകടക്കാനും, പുനർസജ്ജീകരണത്തിനും സൈനിക ചെലവുകൾക്കെതിരെയും, വിദേശത്തേക്ക് അയച്ച സൈനികരെ ഉടൻ പിൻവലിക്കാനും, യുദ്ധം ഉടൻ അവസാനിപ്പിക്കാനും സാമ്രാജ്യത്വ ഇടപെടലുകൾക്കുമായുള്ള യുഎസ്-നാറ്റോ-ഇയു യുദ്ധ പദ്ധതികളിൽ നമ്മുടെ രാജ്യത്തിൻറെ പങ്കിനെതിരെ പൊരുതുന്നതിനുമെല്ലാം ഇത് സഹായിക്കും. 

പരിഷ്‌കരണവാദികളും അവസരവാദികളും ആഗ്രഹിക്കുന്ന സാമൂഹിക സമാധാനം തകർത്ത് തൊഴിലിടങ്ങളിൽ സമ്മേളനങ്ങളും പണിമുടക്കുകളും നടത്തുന്നത് പോലെ, സാമ്രാജ്യത്വ യുദ്ധത്തിനെതിരെ വ്യക്തമായ വേദി സ്ഥാപിച്ച് ഡ്രാഗി സർക്കാരിനെയും യുദ്ധനയത്തെയും പിന്തുണയ്ക്കുന്നവർക്കെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾക്കും തെരുവ് പ്രകടനങ്ങൾക്കും ജീവൻ നൽകേണ്ടത് അത്യാവശ്യമാണ്. 

വർഗീയതയെ തോൽപ്പിക്കാനും, ബൂർഷ്വാ ദേശസ്‌നേഹത്തോട് പോരാടാനും, വർഗീയ ഐക്യം സംരക്ഷിക്കാനും, ചൂഷണങ്ങൾക്കെതിരെ എല്ലാ ദേശീയതകളിലെയും തൊഴിലാളികളുടെ സമത്വം സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശക്തിയാണ് മൂലധനം.

സാമ്രാജ്യത്വവും യുദ്ധമാണ്, എന്നാൽ ഈ യുദ്ധം തൊഴിലാളിവർഗത്തിന്റെ വിപ്ലവ പോരാട്ടങ്ങളുടെ സാഹചര്യങ്ങളെ പാകപ്പെടുത്തുന്നു. മനുഷ്യൻ മനുഷ്യനേയോ പ്രകൃതിയെയോ ചൂഷണം ചെയ്യാതെ യഥാർത്ഥ സമത്വത്തിലും ജനാധിപത്യത്തിലും സാഹോദര്യത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു ലോകത്തിനായും, ജനങ്ങൾക്കിടയിൽ സമാധാനത്തിനായുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പുതിയതും ഉന്നതവുമായ സമൂഹത്തിനു വേണ്ടിയാണ് ഞങ്ങൾ പൊരുതുന്നത്; ഞങ്ങൾ അതിനെ സോഷ്യലിസം എന്ന് വിളിക്കുന്നു. അതാണ് കമ്മ്യൂണിസത്തിന്റെ ആദ്യ ഘട്ടം. തൊഴിലാളിവർഗത്തിന്റെ സ്വതന്ത്രവും വിപ്ലവകരവുമായ ഒരു പാർട്ടിയുടെ ആവശ്യം എന്നെന്നും ശക്തമാണ്.