Mon. Dec 23rd, 2024
പാരിസ്:

‘എല്ലാ ദിവസവും ഇയാളുടെ മുടി ശരിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ഇൗ മെഴുക് പ്രതിമ ഇവി​ടെ നിന്നും മാറ്റുകയാണ്.’-പാരിസിലെ ഗ്രെവിന്‍ മ്യൂസിയത്തിലെ ജീവനക്കാരന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രതിമ മാറ്റുന്നതിനിടയില്‍ പറഞ്ഞു.

ലോകം മുഴുവന്‍ യുദ്ധത്തിനെതിരെ മുറവിളി ഉയരുകയാണ്. റഷ്യക്കെതിരെ ലോക രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. മ്യൂസിയത്തിലെത്തിയ സന്ദര്‍ശകര്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് എന്നും പ്രതിമ അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥ വരുന്നുണ്ടെന്നും അതിനാലാണ് ഒഴിവാക്കുന്നതെന്നും മ്യൂസിയം അധികൃതര്‍ അറിയിച്ചു.

ഈ പ്രതിമയുടെ സ്ഥാനത്ത് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ചും മ്യൂസിയത്തിന്റെ പ്രവര്‍ത്തകരുടെ ആലോചനയിലുണ്ട്.