Wed. Jan 22nd, 2025
ന്യൂഡൽഹി:

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി വിധിക്കെതിരെ കിരൺ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 21നാ​ണ്​ നി​ല​മേ​ല്‍ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ന്‍നാ​യ​രു​ടെ​യും സ​രി​ത​യു​ടെ​യും മ​ക​ളും പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ എം വി ​ഐ ​എ​സ് കി​ര​ണിൻ്റെ ഭാ​ര്യ​യു​മാ​യ വി​സ്മ​യ (24) അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍കാ​ണ​പ്പെ​ട്ട​ത്.