Mon. Dec 23rd, 2024
പാകിസ്താൻ:

പാകിസ്താനിൽ 19 വയസുള്ള നർത്തകിയെ വെടിവെച്ചുകൊന്നു. ലാഹോറിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെ ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആയിഷ എന്ന നർത്തകിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആയിഷയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുരഭിമാന കൊലയാണോ എന്ന് സംശയമു​ണ്ട്. എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

വിവാഹ മോചിതയായ ആയിഷ ഫൈസലാബാദില്‍ തന്നെ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളെയും മുന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുമെന്നും കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.