Sun. Dec 22nd, 2024
കൊച്ചി:

മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം പി മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വിശ്വം ആവശ്യപ്പെട്ടു.

മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

മീഡിയവണ്‍ എന്ന മാധ്യമസ്ഥാപനം ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്കില്‍ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍.

ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്‍റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്‍റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്‍റാണ്.