Sun. Feb 23rd, 2025

മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. സിനിമയിലെ പൊലീസ് എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങളാകും. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ് സുരേഷ് ഗോപി.

ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് വിവരം. ഇതിൽ പൊലീസ് ഗെറ്റപ്പിലുള്ള ലുക്കാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.