Sun. Dec 22nd, 2024
തി​രൂ​ർ:

തി​രൂ​ർ നൂ​ർ ലേ​ക്കി​ൽ കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന വ​ർ​ക്​​ഷോ​പ്​ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ഴു​പ​തോ​ളം ആ​ർ​ക്കി​ടെ​ക്​​റ്റു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും വ​ർ​ക്​​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​കൃ​തി​ക്ക​നു​കൂ​ല​മാ​യ മാ​റ്റം സൃ​ഷ്ടി​ക്കു​ക​യും സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു നി​ന്നു​ള്ള ആ​ർ​ക്കി​ടെ​ക്​​റ്റു​ക​ളും സി​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​രും ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​ണ് കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ൻ.

സാ​മൂ​ഹി​ക പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ഗ്രീ​ൻ റൈ​റ്റ​ഡ് ബി​ൽ​ഡി​ങ്ങു​ക​ൾ, കോ​ള​നി ന​വീ​ക​ര​ണം, പു​ന​ര​ധി​വാ​സം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ൻ. പ്രൊ​ഫ​ഷ​ണ​ൽ​സി​നും വി​ദ്യാ​ർത്ഥികൾക്കു​മാ​യി വി​വി​ധ നി​ർ​മാ​ണ രീ​തി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ള, മ​ണ്ണ് എ​ന്നി​വ​യു​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ നി​ർ​മാ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ദ്വി​ദി​ന വ​ർ​ക്​​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള സ്റ്റേ​റ്റ് ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി ​കെ മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ ​പി ന​സീ​മ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡോ ​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി​വേ​ക് നെ​ടു​മ്പ​ള്ളി, ര​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ ആ​ർ​ക്കി​ടെ​ക്റ്റ് അ​ബ്ദു​ൽ റ​ഊ​ഫ്, അ​ഖി​ൽ സാ​ജ​ൻ, അ​നീ​ഷ് വ​യ​നാ​ട്, എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് യാ​സ​ർ, ആ​ർ​ക്കി​ടെ​ക്റ്റ് ഷീ​ഹാ ഹ​മീ​ദ്, ആ​ർ​ക്കി​ടെ​ക്റ്റ് അ​ഫ്നാ​ൻ, ആ​ർ​ക്കി​ടെ​ക്റ്റ് ബി​ബി​ലാ​ൽ, മൊ​യ്നു​ദ്ദീ​ൻ അ​ഫ്സ​ൽ, എ​ൻ​ജി​നി​യ​ർ മി​സ്അ​ബ് അ​രീ​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.