Wed. Jan 22nd, 2025
മലപ്പുറം:

താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല.

പലതും പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായാണ് ഇ ശ്രീധരൻ മത്സരിച്ചത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു ശ്രീധരൻ.

തെരഞ്ഞെടുപ്പിൽ വിജ‍യിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇ ശ്രീധരൻ പങ്കുവെച്ചിരുന്നു. ബി ജെ പി കേരളത്തിൽ അധികാരത്തിലേറുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. എന്നാൽ, 3840 വോട്ടിന് യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ് ശ്രീധരനെ പരാജയപ്പെടുത്തിയത്.