Wed. Jan 22nd, 2025
കൊച്ചി:

മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്​ യു എ പി എ ചുമത്തി ജയിലിലടച്ച വയനാട്​ സ്വദേശി ഇബ്രാഹിമിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ്​ വർഷമായി​ ഇബ്രാഹിം ജയിലിലായിരുന്നു. ഉപാധികളോടെയാണ്​ ജാമ്യം നൽകിയത്​.

അസുഖബാധിതനാണെന്ന്​ ചൂണ്ടിക്കാട്ടി ഇബ്രാഹിം നൽകിയ ഹരജി കോടതി അനുവദിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നും പിടിയിലായ ഇബ്രാഹിം കഴിഞ്ഞ ആറുവര്‍ഷമായി വിയൂര്‍ ജയിലിലാണ്.

ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും കേസിൽ വിചാരണ തുടങ്ങിയിരുന്നില്ല. ഹൃദ്രോഗം, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇബ്രാഹിമിനെ അലട്ടിയിരുന്നു.