Thu. Oct 9th, 2025
ഡൽഹി:

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ നെവാർക്ക് സിറ്റിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത്. തുടർന്ന് എത്തിയ എയർപോർട്ടിലെ ഡോക്ടർമാരുടെ സംഘം യാത്രികനെ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യയോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുഎസ് പൗരനാണ് മരിച്ചത്. ഡൽഹിയിൽ ഇറക്കിയ വിമാനം തന്നെ പിന്നീട് പുതിയ സ്റ്റാഫുകളുമായി യാത്രക്കാരെ കൊണ്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.