Wed. Nov 6th, 2024
യു കെ:

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.

ജർമനി, ആസ്‌ത്രേലിയ, ഇസ്രായേൽ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. പുതിയ വകഭേദം കണ്ടെത്തിയതോടെ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. വിവിധ രാജ്യങ്ങൾ ആഫിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.