Sun. Jul 27th, 2025
ആലപ്പുഴ:

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് ലഭിക്കും.

പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്‍റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയിൽ ചത്തുവീണത്. പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. പക്ഷിപ്പനി ആണോയെന്നാണ് സംശയം. എന്നാൽ ഭോപ്പാലിലെ ലാബിൽ നിന്നുള്ള ഫലം ലഭിക്കാതെ ഉറപ്പിക്കാനാകില്ല. ഫലം ഇന്ന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ക്രിസ്മസ് അടുത്തുനിൽക്കെ താറാവുകൾ കൂട്ടത്തോടെ ചത്തതിൽ കർഷകർ ആശങ്കയിലാണ്. സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.