Wed. Jan 22nd, 2025

‘ബിസ്‍ക്കറ്റ് കിംഗ്’ എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് ആണ് സീരീസില്‍ രാജൻ പിള്ളയായി അഭിനയിക്കുക. പൃഥ്വിരാജ് തന്നെയാണ് സീരിസ് സംവിധാനവും ചെയ്യുക. ജുഡിഷ്യൻ കസ്റ്റഡിയില്‍ വെച്ചായിരുന്നു രാജൻ പിള്ള മരണമടഞ്ഞത്.

മലയാളിയായ രാജൻ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു.

തുടർന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയിൽ പരിഷ്‍കരണത്തിന് വഴിവെച്ചു. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസില്‍ പറയുക.

യൂദ്‍ലി ഫിലിംസ് ആണ് രാജൻ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഏത് ഒടിടി പ്ലാറ്റ്‍ഫോമിലാകും റിലീസ് ചെയ്യുക എന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എപോഴാകും പൃഥ്വിരാജ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങുകയെന്നും അറിയിച്ചിട്ടില്ല. പൃഥ്വിരാജ് ഇതാദ്യമായിട്ടാണ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്.

ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്. മോഹൻലാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പൃഥിരാജിന്റെ ജോഡിയായി എത്തുക.