Wed. Jan 22nd, 2025
ത്രിപുര:

ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ. ടി ഐ പി ആര്‍ എ മോതയും ഒരിടത്ത് വിജയിച്ചു.

ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബിജെപി ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൂര്‍ണമായി ബിജെപി തൂത്തുവാരി.

അംബാസ നഗർ പഞ്ചായത്ത്, പാനിസാഗർ നഗർ പഞ്ചായത്ത്, കൈലാഷഹർ മുനിസിപ്പൽ കൗണ്‍സിൽ എന്നിവിടങ്ങളിലാണ് സിപിഎം ഓരോ സീറ്റ് നേടിയത്. തൃണമൂൽ ഒരു സീറ്റ് നേടിയത് അംബാസയിലാണ്. ടിഐപിആര്‍എ മോതയും ഒരു സീറ്റില്‍ വിജയിച്ചത് ഈ പ്രദേശത്താണ്.