Mon. May 6th, 2024
പാലക്കാട്:

അട്ടപ്പാടിയിലെ അരിവാൾ രോഗംഉള്ള ആദിവാസി സ്ത്രീകൾ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. അരിവാൾ രോഗികൾ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളർച്ച രോഗികളാണ്.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊരുകളിൽ 200 ഓളം പേ​ർ​ക്ക്​ അ​രി​വാ​ൾ രോ​ഗ​മു​​ണ്ടെ​ന്നാണ് ​ ആരോഗ്യവകുപ്പിന്റെ റി​പ്പോ​ർ​ട്ട്. ര​ണ്ടാ​യി​​ര​ത്തോ​ളം പേ​ർ ഏ​ത്​ സ​മ​യ​വും ​രോ​ഗം ബാ​ധി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ 80 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ മൂ​ലം അ​നീ​മി​യ ബാ​ധി​ത​രാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

അ​നീ​മി​യ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം. അ​നീ​മി​യ രോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ ബ​ഹു​ത​ല പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. ഈ ​രോ​ഗ​ത്തി​ന് ലോ​ക​ത്തെ​വി​ടെ​യും മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ള്‍ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം. പ്രശ്നത്തിന്റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച്​ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്​​ധ​ർ അ​ടു​ത്ത​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ൻ നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്‌​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ൻ മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും.