Mon. Dec 23rd, 2024

പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള മമ്മൂട്ടിയുടെ ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രം ആരംഭിക്കുന്നു. കെ മധു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നാളെ നടക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.