Thu. Jan 23rd, 2025
ഓട്ടവ:

ജ്യോതിശാത്രരംഗത്ത്​ വൈദഗ്​ധ്യമുള്ള ട്രാൻസ്​ജെൻഡർ അമിത കുട്ട്​നർ(30) കാനഡയിലെ ഗ്രീൻ പാർട്ടി തലപ്പത്ത്​. ആദ്യമായാണ്​ ട്രാൻസ്​ജെൻഡർ കനേഡിയൻ ദേശീയ പാർട്ടി നേതാവാകുന്നത്​. കുട്ട്​നർ തമോഗർത്തങ്ങളെ കുറിച്ച്​ ഗവേഷണം നടത്തിയിട്ടുണ്ട്​.

ഹോ​ങ്കോങ്ങിൽ വേരുകളുള്ള കുട്ട്​നർ നോർത്ത്​ വാൻകൂവറിലാണ്​ ജനിച്ചത്​. ഹോ​ങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയെ വിമർശിക്കുന്ന വ്യക്തിയാണ്​.