Mon. Dec 23rd, 2024
ലണ്ടന്‍:

ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ ബിസിനസ്, തൊഴിലാളി വിരുദ്ധ നയങ്ങളിൽ മാറ്റംവരുത്തണമെന്ന്‌ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ് അമേരിക്കയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചത്.

മെച്ചപ്പെട്ട ശമ്പളം ഉറപ്പാക്കുക, ജീവനക്കാർക്കുമേലുള്ള കർശന നിരീക്ഷണം അവസാനിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൽ ഉന്നയിച്ച് “മെയ്ക്ക് ആമസോൺ പേ’ എന്നപേരിൽ വിവിധ യൂണിയനും പരിസ്ഥിതി സംഘടനകളും സംയുക്തമായാണ് പ്രതിഷേധിച്ചത്. വിവിധ രാജ്യത്തെ ആമസോൺ വിതരണ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ പ്രതിഷേധക്കാർ ഉപരോധിച്ചു.