Sat. Jan 18th, 2025
SC orders Kannur Medical College to give back fees to 55 students
ന്യൂഡൽഹി:

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്​ചയിക്കുന്നതിലെ മാനദണ്ഡം മാറ്റുമെന്ന്​ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ്​ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിലപാടറിയിച്ചത്​. നാലാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട്​ തയാറാക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

ഇ ഡബ്ല്യു എസ്​ മാനദണ്ഡത്തിൽ മാറ്റം വരുന്നത്​ വരെ നീറ്റ്​ കൗൺസിലിങ്ങുമായി മുന്നോട്ട്​ പോകില്ലെന്നും കേ​ന്ദ്രസർക്കാർ കോടതിയിൽ നിലപാടെടുത്തു. നീറ്റുമായി ബന്ധപ്പെട്ട ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.

നാലാഴ്ചക്കകം സംവരണം സംബന്ധിച്ച മാനദണ്ഡം മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്ന്​ സോളിസിറ്റർ ജനറൽ ​തുഷാർ മേത്ത അറിയിച്ചു. തുടർന്ന്​ കേസ്​ ജനുവരി ആറിന്​ പരിഗണിക്കാനായി കോടതി മാറ്റി.