Mon. Dec 23rd, 2024
ഇ​സ്​​ലാ​മാ​ബാ​ദ്​:

2019 ഫെ​ബ്രു​വ​രി​യി​ൽ എ​ഫ്​-16 വി​മാ​നം ഇ​ന്ത്യ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദം ത​ള്ളി പാ​കി​സ്​​താ​ൻ. 2019 ഫെ​ബ്രു​വ​രി 27ന്​ ​നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്നെ​ത്തി​യ എ​ഫ്​-16 യു​ദ്ധ​വി​മാ​നം മി​ഗ്​-21 വി​മാ​നം വ്യോ​മ​സേ​ന​യി​ലെ വി​ങ്​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​യി​രു​ന്നു.

പി​ന്നാ​ലെ പാ​ക്​ സൈ​ന്യ​ത്തിൻ്റെ പി​ടി​യി​ലാ​യ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പൈ​ല​റ്റ്​ എ​ഫ്​-16 വി​മാ​നം വെ​ടി​വെ​ച്ചി​ട്ടു​വെ​ന്ന വാ​ദ​ത്തി​ൽ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. അ​ന്നു വെ​ടി​വെ​ച്ചി​ട്ട​ത്​ പാ​ക്​ വി​മാ​ന​മ​ല്ലെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര വി​ദ​ഗ്​​ധ​രും യു എ​സും നേ​ര​ത്തേ സ്​​ഥി​രീ​ക​രി​ച്ച​താണെന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.