Mon. Dec 23rd, 2024
മാനന്തവാടി:

സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൻറെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി‍െൻറ ഹെൽത്ത് ഐഡി പദ്ധതിയാണ്‌ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്‌. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾവഴി രജിസ്ട്രേഷൻ ഫീസ്​ ഇനത്തിൽ പലർക്കും പണം നഷ്​ടമായി.

അക്ഷയയിൽ പോകൂ, 50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച്​ അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹിക വിരുദ്ധരും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ. വാട്​സ്​ആപ്പിലും ഫേസ്ബുക്കിലും കുറച്ചുദിവസമായി ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.