Mon. Dec 23rd, 2024
ബെ​യ്​​ജി​ങ്​:

താ​യ്​​വാൻ്റെ എം​ബ​സി തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​ൾ​ട്ടി​ക്​ രാ​ജ്യ​മാ​യ ലി​ത്വേ​നി​യ​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം അം​ബാ​സ​ഡ​ർ ത​ര​ത്തി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്തി ചൈ​ന. താ​യ്​​വാ​ൻ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

താ​യ്​​വാ​ൻ വി​ഷ​യ​ത്തി​ൽ ചൈ​ന​യു​ടെ ആ​ധി​പ​ത്യം ലി​ത്വേ​നി​യ അ​വ​ഗ​ണി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. എ​ത്ര​യും പെ​​ട്ടെ​ന്ന്​ ലി​ത്വേ​നി​യ തെ​റ്റു​തി​രു​ത്ത​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യു​ടെ തീ​രു​മാ​ന​ത്തി​ൽ ലി​ത്വേ​നി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.