Thu. Jan 23rd, 2025
യു എസ്:

ആമസോണ്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും അതു വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്നും ആരോപണം. വിര്‍ജീനിയ സ്വദേശിയും അവിടുത്തെ ജനപ്രതിനിധിയുമായ ഇബ്രാഹീം സമീറയാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇന്റര്‍നെറ്റും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച് പഠിക്കുകയും സാങ്കേതിക സ്ഥാപനങ്ങളുടെ വ്യക്തിഗത ഡാറ്റ ശേഖരണം എങ്ങനെ നിയന്ത്രിക്കാമെന്ന പഠനമാണ് ഈ വിവരം പുറത്തു വിട്ടത്. ആമസോണ്‍ തന്നില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ മുഴുവന്‍ വിവരങ്ങളും അറിഞ്ഞപ്പോള്‍ അദ്ദേഹം സ്തംഭിച്ചുപോയി.

1,000-ലധികം കോണ്‍ടാക്റ്റുകള്‍ അദ്ദേഹത്തിന് ഫോണില്‍ ഉണ്ടായിരുന്നു. മുസ്ലീമായി വളര്‍ന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന് കേട്ട ഖുര്‍ആനിന്റെ ഏത് ഭാഗമാണെന്ന് കൃത്യമായി ഫോണില്‍ രേഖപ്പെടുത്തുകയും ‘പ്രോഗസ്സീവ് കമ്മ്യൂണിറ്റി ഓര്‍ഗനൈസിംഗ്’ എന്ന പുസ്തകം വാങ്ങാനായി രേഖപ്പെടുത്തുകയും ചെയ്തു.

സ്വകാര്യമെന്ന് അദ്ദേഹം കരുതിയ സെന്‍സിറ്റീവ് ആരോഗ്യ സംബന്ധിയായ അന്വേഷണങ്ങള്‍ ഉള്‍പ്പെടെ, പ്ലാറ്റ്ഫോമില്‍ അദ്ദേഹം നടത്തിയ എല്ലാ തിരയലുകളെക്കുറിച്ചും കമ്പനിക്ക് അറിയാമായിരുന്നു.

ഈ വര്‍ഷമാദ്യം പാസാക്കിയ വ്യവസായ സൗഹൃദമായ, ആമസോണ്‍ തയ്യാറാക്കിയ സ്റ്റേറ്റ് പ്രൈവസി ബില്ലിനെ എതിര്‍ത്ത ചുരുക്കം ചില വിര്‍ജീനിയ നിയമസഭാംഗങ്ങളില്‍ ഒരാളാണ് സമീറ.