Sat. Jan 18th, 2025
ന്യൂ​യോ​ർ​ക്ക്:

കൊ​വി​ഡ്​ വ്യാ​പ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തിൻ്റെ പേ​രി​ൽ ചൈ​ന ജ​യി​ലി​ല​ട​ച്ച ഷാ​ങ്​ ഷാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ യു എ​ൻ. ജ​യി​ലി​ൽ നി​രാ​ഹാ​രം കി​ട​ക്കു​ന്ന 38കാ​രി​യാ​യ ഷാ​ങ്ങിൻ്റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണെ​ന്ന്​ കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​രാ​ഹാ​രം തു​ട​രു​ന്ന ഷാ​ങ്ങിൻ്റെ ജീ​വ​ൻ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും യു​ എ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​തി​നാ​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ൾ മു​ൻ​നി​ർ​ത്തി എ​ത്ര​യും​പെ​​ട്ടെ​ന്ന്​ ഷാ​ങ്ങി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും യു എ​ൻ ചൈ​ന​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. യു എ​ൻ നി​​ർ​ദേ​ശം ചൈ​ന ത​ള്ളി. ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്​​താ​വ​ന​ക​ൾ യു എ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.