Mon. Dec 23rd, 2024
ഗുജറാത്ത്:

ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ്​ നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്​. ഹാർമോണിയം വായിച്ചുകൊണ്ട്​ സ്​റ്റേജിലിരുന്ന്​ ഉർവശി പാടുന്നതും ഒരു കൂട്ടമാളുകൾ അവരെ കറൻസി നോട്ടുകൾ കൊണ്ട് അവരെ​ മൂടുന്നതുമാണ്​​ വിഡിയോയിലുള്ളത്​.

പാടുന്നതിനിടയിൽ ഒരാൾ ഡ്രമ്മിൽ നിറയെ കറൻസിയുമായി വന്ന് ഉർവശി റദാദിയയുടെ തലയിലേക്ക്​ ചൊരിയുന്നതായും വിഡിയോയിലുണ്ട്​. നോട്ട്​ കൂമ്പാരം ഹാർമോണിയം മൂടിയതോടെ, അതെല്ലാം എടുത്തുമാറ്റിക്കൊണ്ട്​ പാട്ട്​ പാടൽ തുടരുകയാണ്​​ ഗായിക. ​

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട്​ കലാകാരിയാണ്​ ഉർവശി. ഗുജറാത്തി നാടൻകലാ രംഗത്തെ രാജ്ഞിയെന്നാണ്​ അവർ അറിയപ്പെടുന്നതും. അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ്​ വൈറലായ ‘നോട്ട്​ മഴയുണ്ടായത്’​. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ വൈറൽ വിഡിയോ അവർ പുറത്തുവിട്ടത്​.