Mon. Dec 23rd, 2024
പനാജി:

ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് കളിക്കുന്നത്.

ആദ്യമായാണ് ഒരു ഐഎസ്എൽ ടീമിന്‍റെ മുഖ്യപരിശീലകനായി ഇന്ത്യക്കാരന്‍ എത്തുന്നത്. ആറ് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമിൽ ഉള്ളത്. മിര്‍ഷാദ് മിച്ചു, മാഷൂര്‍ ഷെരീഫ്, ജെസ്റ്റിന്‍ ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, വി പി സുഹൈര്‍, ഗനി മുഹമ്മദ് നിഗം എന്നിവരാണ് ടീമിലെ മലയാളികള്‍.

സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു ടീമിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും ലിയോൺ അഗസ്റ്റിനുമുണ്ട്. ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ ചരിത്രം ബിഎഫ്‌സിക്ക് അനുകൂലമാണ്. 10 കളിയിൽ ബെംഗളൂരുവിന് അഞ്ചും നോര്‍ത്ത് ഈസ്റ്റിന് ഒരു ജയവുമാണുള്ളത്. നാല് മത്സരം സമനിലയിൽ അവസാനിച്ചു.