Thu. Jan 23rd, 2025
ഓ​ട്ട​വ:

ക​മ്പ​നി​ക​ളി​ല്‍ സ്ത്രീ​ക​ള്‍ മാ​നേ​ജ​ര്‍മാ​രാ​യി വ​ന്നാ​ല്‍ കാ​ര്‍ബ​ണ്‍ ബ​ഹി​ര്‍ഗ​മ​ന​ത്തി​ല്‍ കു​റ​വു​വ​രു​മെ​ന്ന് പ​ഠ​നം. ബാ​ങ്ക് ഫോ​ര്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സെ​റ്റി​ല്‍മെൻറ്​​സി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും ജെ​ന്‍ഡ​ര്‍ വൈ​വി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ബോ​ര്‍ഡ് ത​ല​ത്തി​ല്‍ മാ​ത്ര​മ​ല്ല ഗു​ണം ചെ​യ്യു​ക​യെ​ന്നും അ​ത് ബി​സി​ന​സി​നെ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

2009 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 24 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 2000 ലി​സ്​​റ്റ​ഡ് ക​മ്പ​നി​ക​ളി​ല്‍ വി​ശ​ക​ല​നം ന​ട​ത്തി​യാ​ണ് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്. സ്ത്രീ​ക​ളാ​യ മാ​നേ​ജ​ര്‍മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഒ​രു ശ​ത​മാ​നം വ​ര്‍ധ​ന വ​രു​ത്തു​മ്പോ​ള്‍ കാ​ര്‍ബ​ണ്‍ പു​റ​ത്തു​വി​ടു​ന്ന​തി​ല്‍ 0.5 ശ​ത​മാ​നം കു​റ​വു​ണ്ടാ​കു​ന്ന​താ​യാണ്​ ക​ണ്ടെ​ത്തിയത്​.