Fri. Nov 22nd, 2024
ഹൈദരാബാദ്​:

സ്​ഥാപനത്തിന്‍റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ്​ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന്​ പിസ ഔട്ട്​ലെറ്റിന്​ 11,000 രൂപയുടെ പിഴ. ഹൈദരാബാദ്​ ഉപഭോക്തൃ ഫോറത്തിൻ്റെതാണ്​ ഉത്തരവ്​. തുക ഉപഭോക്താവിന്​ പിസ ഔട്ട്​ലെറ്റ്​ കൈമാറണം.

പിസ ഔട്ട്​ലെറ്റിനെതിരെ പരാതിയുമായി കെ മുരളി കുമാർ എന്ന വിദ്യാർഥിയാണ്​ ഉപഭോക്തൃഫോറത്തെ സമീപിച്ചത്​. ​2019 സെപ്​റ്റംബർ 16ന്​ മുരളി ഔട്ട്​ലെറ്റിൽ നേരി​ട്ടെത്തി പിസ വാങ്ങി. പിസയുടെ നിരക്കിന്​ പുറമെ കാരി ബാഗിന്​ 7.62 രൂപ കൂടി ഔട്ട്​ലെറ്റ്​ ഈടാക്കുകയായിരുന്നു.

പിസ ഔട്ട്​ലെറ്റി​ന്‍റെ നടത്തിപ്പുകാർ അപമര്യാദയായി പെരുമാറിയെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. എന്നാൽ വിദ്യാർഥിയുടെ ആരോപണങ്ങൾ പിസ ഔട്ട്​ലെറ്റ്​ നിഷേധിച്ചു. രണ്ടുവർഷം നീണ്ട നിയമപേരാട്ടത്തിന്​ ഒടുവിലാണ്​ പിസ ഔട്ട്​ലെറ്റിന്​ എതിരായ വിധി.