യാംഗോൻ:
മ്യാന്മറിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട നേതാവ് ഓങ് സാങ് സൂചിക്കെതിരെ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ് കൃത്രിമക്കുറ്റം ചുമത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. 2020 നവംബറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
കമീഷൻ നടപടി സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി പിരിച്ചു വിടുന്നതിലേക്കും സൂചിയുടെ തിരഞ്ഞെടുപ്പ് അയോഗ്യതയിലേക്കും നയിച്ചേക്കും. സൈനിക നേതൃത്വം വാഗ്ദാനം ചെയ്ത തിരഞ്ഞെടുപ്പിന് സമയം അടുത്തുകൊണ്ടിരിക്കെയാണ് സൂചിക്കെതിരായ നടപടി.