Thu. Dec 19th, 2024
വാഷിംഗ്ടൺ:

ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിനെതിരെ ബി ജെ പി പരാതി നല്‍കി. വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ വീര്‍ ദാസ് നടത്തിയ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി ഇന്ത്യയെ അപമാനിക്കുന്നതാണെന്നാണ് ബി ജെ പിയുടെ ആരോപണം.

ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നായിരുന്നു പരിപാടിയുടെ വീഡിയോയുടെ തലക്കെട്ട്. കൊവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടിയുടെ വീഡിയോ.

സാമൂഹ്യ മാധ്യമങ്ങളിലും വീര്‍ ദാസിനെതിരെ സംഘ്പരിവാര്‍ വൃത്തങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ അപമാനിച്ച് പണം കണ്ടെത്തുകയാണെന്ന് ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ശശിതരൂര്‍, കബില്‍ സിബല്‍, ഹന്‍സല്‍ മേത്ത, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേര്‍ വീര്‍ ദാസിന് പിന്തുണയുമായി രംഗത്തെത്തി.