Mon. Dec 23rd, 2024
വീട് വേലിയേറ്റത്തെത്തുടർന്നു വെള്ളക്കെട്ടിൽ
പന്തളം:

നേരിയ തോതിൽ വെള്ളം കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതത്തിനു അറുതിയില്ല. വീടൊഴിഞ്ഞവർക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ചെളി നിറഞ്ഞ വെള്ളം 3 ദിവസമായി കെട്ടിക്കിടക്കുകയാണ് പല വീടുകളിലും.

ചേരിക്കൽ, മുടിയൂർക്കോണം, തോന്നല്ലൂർ, കടയ്ക്കാട് വടക്ക്, തുമ്പമണിലെ മുട്ടം, കുളനട പഞ്ചായത്തിലെ മാന്തുക പ്രദേശങ്ങളാണ് ഒരു മാസത്തിനുള്ളിൽ 2-ാം തവണയും വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുന്നത്. 150ലധികം കുടുംബങ്ങൾ ഇപ്പോഴും ക്യാംപുകളിൽ കഴിയുകയാണ്.അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഒഴുക്കിനു ശക്തി കുറഞ്ഞില്ല. ഇതു കാരണം വെള്ളം കയറിയ ഭാഗങ്ങളിൽ നിന്നു വെള്ളമിറങ്ങുന്നതിനു വേഗമില്ല.