Mon. Dec 23rd, 2024
മാ​ന​ന്ത​വാ​ടി:

നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മ​ണ്ണെ​ടു​പ്പ് ത​കൃ​തി. ന​ഗ​ര​സ​ഭ ര​ണ്ടാം ഡി​വി​ഷ​ൻ പി​ലാ​ക്കാ​വ് വി​ള​നി​ലം നി​സ്​​കാ​ര പ​ള്ളി​ക്കു സ​മീ​പ​മാ​ണ് മ​ണ്ണെ​ടു​പ്പ്. മ​ഴ പെ​യ്താ​ൽ ച​ളി​യും മ​ണ്ണും സ​മീ​പ​ത്തെ നി​സ്​​കാ​ര പ​ള്ളി​യി​ലേ​ക്കും മ​റ്റു വീ​ടു​ക​ളി​ലേ​ക്കു​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഒ​പ്പം റോ​ഡി​ലേ​ക്കും.

ഓ​ട്ടോ വി​ളി​ച്ചാ​ൽ​പോ​ലും ഈ ​ഭാ​ഗ​ത്തേ​ക്ക് വ​രി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

2018ൽ ​പി​ലാ​ക്കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും സ​മാ​ന രീ​തി​യി​ൽ മ​ണ്ണൊ​ലി​പ്പും ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്താ​ണ് വ​ൻ​തോ​തി​ൽ മ​ണ്ണെ​ടു​പ്പ്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും റോ​ഡി​ലെ മ​ണ്ണ് നീ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത​ല്ലാ​തെ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ ഈ ​മ​ണ്ണെ​ടു​പ്പി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.