Mon. Dec 23rd, 2024

രാജസ്ഥാൻ :

ആറുവയസുകാരിയെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകന അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. അബ്ദുള്‍ റഹീം എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച വൈകുന്നേരമാണ് ആറ് വയസുകാരിയുടെ രക്ഷിതാക്കള്‍ ദിഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. ശനിയാഴ്ചത്തെ മദ്രസയിലെ ക്ലാസ് അവസാനിച്ച ശേഷം പെണ്‍കുട്ടിയോട് ക്ലാസില്‍ തുടരാന്‍ അബ്ദുള്‍ റഹീം ആവശ്യപ്പെടുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ പോയതോടെ ഇയാള്‍ ആറുവയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി മദ്രസയിലുണ്ടായ സംഭവം രക്ഷിതാക്കളോട് പറഞ്ഞു.

ഇങ്ങനെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അബ്ദുള്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.