Mon. Dec 23rd, 2024
മെൽബൺ:

ഓസ്‌ട്രേലിയൻ–ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനുമുന്നിൽ പുതുതായി സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ തലയറുക്കാൻ ശ്രമം. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ അനാച്ഛാദനം ചെയ്ത പൂർണകായശിലയ്ക്കുനേരെയാണ്‌ ആക്രമണം.

അനാച്ഛാദനം ചെയ്ത്‌ മണിക്കൂറുകൾക്കകംതന്നെ ആക്രമണമുണ്ടായെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ തെളിഞ്ഞു. ആക്രമണം ലജ്ജാവഹമെന്ന് സ്കോട്ട്‌ മോറിസൺ പ്രതികരിച്ചു.