Mon. Dec 23rd, 2024
പോർച്ചുഗീസ്:

ഓഫീസ് സമയം കഴിഞ്ഞിട്ടും ഫോൺ ചെയ്തും ടെക്‌സ്റ്റ് ചെയ്തും ശല്യപ്പെടുത്തുന്ന ബോസ് നിങ്ങൾക്കുണ്ടോ? എങ്കിൽ പോർച്ചുഗലിലേക്ക് കൂടുമാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും മറ്റു മാര്‍ഗങ്ങളിലു ബന്ധപ്പെടുന്നത് വിലക്കി പോർച്ചുഗൽ പാർലമെന്റ് ഒരു നിയമം പാസാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം.

കോവിഡിനെത്തുടർന്ന് ‘വർക്ക് ഫ്രം ഹോം’ സംവിധാനം ലോകവ്യാപകമായി സാർവത്രികമായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വീട്ടിലിരുന്നു തന്നെ കൃത്യമായ ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയുമുണ്ട്.

ഇത് തൊഴിലാളികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കങ്ങൾക്കും സമ്മര്‍ദങ്ങള്‍ക്കുമിടയാക്കുന്നതായുള്ള വാർത്തകൾക്കിടെയാണ് പോർച്ചുഗൽ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്.