Fri. May 3rd, 2024
സ്കോട്‍ലാന്‍ഡ്:

ആഗോള താപനിലയിലെ വർദ്ധന 1.5 ഡിഗ്രി സെൽഷ്യസിന് താഴെ പിടിച്ചു നിർത്താൻ കാലാവസ്ഥാ ഉച്ചകോടിയിൽ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.

ആഗോള താപനിലയിലെ വർദ്ധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടനാണ് പ്രമേയം അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ പ്രമേയം ഔദ്യോഗികമായി പുറത്തിറക്കും.