Mon. Dec 23rd, 2024

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്‌’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ എന്ന ചിൽഡ്രന്‍സ്-ഫാമിലി ചിത്രത്തിന്‍റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍.എം.ഖയാം എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.