Mon. Dec 23rd, 2024
വാഷിങ്ടൺ:

നിങ്ങളുടെ വീടിന് തീ പിടിച്ചാൽ എന്തു ചെയ്യും? തീയണക്കാൻ ശ്രമിക്കും എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാൽ സ്വന്തം വീട്ടിൽ തീ പടരുമ്പോൾ ഫേസ്ബുക്ക് ലൈവിൽ പോയി ആ വിവരം നാട്ടുകാരെ അറിയിച്ചൊരു വൈദികനുണ്ട് യുഎസിൽ- പേര് സാമ്മി സ്മിത്. സൗത്ത് കരോലിനയിലെ ഗ്രെയ്‌സ് കത്തീഡ്രൽ മിനിസ്ട്രീസ് സ്ഥാപകനാണ് കക്ഷി.

‘എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ. വീട് കത്തുന്നത് എന്നെപ്പോലെ നിങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്’ എന്നാണ് സ്മിത് എഫ്ബി ലൈവിൽ പറയുന്നത്. പശ്ചാത്തലത്തിൽ വീടിന്റെ രണ്ടാം നില തീ വിഴുങ്ങുന്നതും അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനവും കാണാം