Tue. Apr 8th, 2025 12:25:43 AM
മണിപ്പുർ:

മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു. അഞ്ച് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്.

ഇന്ന് രാവിലെ മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തിൽ മറ്റു നിരവധി സൈനികർക്കും പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.