Thu. Mar 28th, 2024
തൊ​ടു​പു​ഴ:

സം​സ്​​ഥാ​ന വെ​യ്​​റ്റ്​​ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഓ​രോ കാ​റ്റ​ഗ​റി​യു​ടെ​യും തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഒ​മ്പ​ത്​ മു​ത​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ബ​ന്ധ​പ്പെ​ട്ട കാ​റ്റ​ഗ​റി​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യും. 14ന്​ ​സ​മാ​പി​ക്കും.

സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്​ പ​താ​ക ഉ​യ​ർ​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം എ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തോം​സ​ൺ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ട്ര​യാ​ത്ത​ല​ൺ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ബി​നു ജെ ​കൈ​മ​ൾ, സം​സ്​​ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം കെ കെ തോ​മ​സ്, സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി ടി സി രാ​ജു ത​ര​ണി​യി​ൽ, ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം ​എ​സ്പ ​വ​ന​ൻ, വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ധീ​പ് തു​ട​ങ്ങി​യ​വ​ർ സംസാരിച്ചു.