Wed. May 8th, 2024

2021 ലങ്ക പ്രീമിയർ ലീഗിലേക്കുള്ള വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, തബ്രൈസ് ഷംസി, പാക് താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക് തുടങ്ങിയവരെയൊക്കെ വിവിധ ഫ്രാഞ്ചൈസികൾ ടീമിലെത്തിച്ചു.

വിവിധ വിദേശ താരങ്ങൾ ഫ്രാഞ്ചൈസികളിൽ ഉൾപ്പെട്ടെങ്കിലും ശ്രീലങ്കയുടെ വിവിധ താരങ്ങൾക്ക് ഇടം ലഭിക്കാതിരുന്നത് ആശ്ചര്യമായി. മുൻ ദേശീയ ടീം ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ്, വിക്കറ്റ് കീപ്പർ ബാറ്റർമാരായ ദിനേഷ് ഛണ്ഡിമൽ, കുശാൽ പെരേര, സ്പിന്നർ അകില ധനഞ്ജയ, ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവ എന്നിവരൊക്കെ പുറത്തായി.