Sat. Nov 23rd, 2024
ന്യൂഡൽഹി:

ഇന്ത്യ ഇസ്രയേല്‍ സാങ്കേതിക സഹകരണത്തില്‍ പുതിയ ചുവട് വയ്പായി ഉഭയകക്ഷി നൂതനാശയ കരാർ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും, ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലാണ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ദ്വിവിധ ഉപയോഗ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും, സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളും ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമുള്ളതാണ് ഈ ഉഭയകക്ഷി കരാര്‍.

കരാർ പ്രകാരം, ഡ്രോണുകൾ, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതിക വിദ്യ, ഫോട്ടോണിക്‌സ്, ബയോസെൻസിംഗ്, ബ്രെയിൻ-മെഷീൻ ഇന്റർഫേസ് തുടങ്ങി നൂതനാശയ മേഖലകളിലെ ഭാവി തലമുറ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ഇന്ത്യയുടേയും ഇസ്രയേലിന്റെയും തനത് ആവശ്യകതകൾ നിറവേറ്റുന്നതിനുതകും വിധം വികസിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും വ്യവസായമേഖലയും ഒരുമിച്ച് പ്രവർത്തിക്കും. വികസന പ്രവർത്തനങ്ങൾക്ക് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുംഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി ധനസഹായം ലഭ്യമാക്കും.

ഉഭയകക്ഷി കരാറിന് കീഴില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങൾക്കായി ലഭ്യമാകും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ഡോ ജി സതീഷ് റെഡ്ഡിയും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി ) ഡോ ഡാനിയൽ ഗോൾഡുമാണ് കരാറില്‍ ഒപ്പുവച്ചത്.