ന്യൂഡൽഹി:
പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയും ഇസ്രായേലും പുതിയ കരാറിൽ ഒപ്പുവെച്ചു. പുതു തലമുറ സാങ്കേതികവിദ്യകളും ഡ്രോണുകൾ, റോബോട്ടിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വളർന്നുവരുന്ന ഇന്തോ-ഇസ്രായേൽ സാങ്കേതിക സഹകരണത്തിൻ്റെ ‘പ്രകടമായ പ്രകടനം’ എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനും ഇസ്രായേലിൻ്റെ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടറേറ്റും തമ്മിലാണ് കരാർ ഉറപ്പിച്ചത്.
ഡി ആർ ഡി ഒ ചെയർമാൻ ജി സതീഷ് റെഡ്ഡിയും ഡി ഡി ആർ ആൻഡ് ഡി മേധാവി ഡാനിയൽ ഗോൾഡും ചൊവ്വാഴ്ച കരാറിൽ ഒപ്പുവെച്ചു.