Mon. Dec 23rd, 2024
വാഷിങ്ടൺ ഡി സി:

61കാരൻ തട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് രക്ഷപ്പെടാൻ തുണയായത് ടിക്-ടോക്കിലൂടെ വൈറലായ കൈയടയാളം. താൻ അതിക്രമത്തിനിരയാകുന്നുവെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളം കാണിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചത്. യു എസിലെ കെന്‍റക്കിയിലാണ് സംഭവം.

കാറിൽ പോകുകയായിരുന്ന പെൺകുട്ടി താൻ അതിക്രമത്തിനിരയാണെന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഹാൻഡ് സിഗ്നൽ മറ്റൊരു കാറിലെ ഡ്രൈവർക്ക് നേരെ കാട്ടുകയായിരുന്നു. അടയാളം മനസിലാക്കിയ ഈ ഡ്രൈവർ ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചു.

തുടർന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ച പൊലീസ് പെൺകുട്ടിയുണ്ടായിരുന്ന വാഹനം കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ 61കാരനായ ജെയിംസ് ഹെർബെർട്ട് ബ്രിക് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.