Thu. Dec 19th, 2024
മിസോറം:

മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് മിസോറം. മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷ് തന്നെ അറിയാത്തവരുണ്ടെന്നും മിസോറം മുഖ്യമന്ത്രി പു സോറംതങ്ങ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.

മിസോ ജനങ്ങൾക്ക് ഹിന്ദി അറിയില്ല. എന്റെ മന്ത്രിസഭയിലെ ഒരാൾക്കും ഹിന്ദി മനസിലാകില്ല. ചിലർക്ക് ഇംഗ്ലീഷ് ഭാഷ തന്നെ അറിയില്ല. ജോലി ചെയ്യാൻ ആവശ്യമായ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് ഒരിക്കലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ല.

ഇതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ രൂപീകരണംതൊട്ട് മിസോ ഭാഷ അറിയാത്ത ഒരാളെയും ഇതുവരെ ഒരു കേന്ദ്രസർക്കാറും മിസോറമിൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടില്ല-അമിത് ഷായ്ക്ക് അയച്ച കത്തിൽ മിസോറം മുഖ്യമന്ത്രി പറഞ്ഞു.