Mon. Nov 25th, 2024
ഫ്രാൻസ്:

ബാലപീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ഫ്രഞ്ച് കത്തോലിക്കാ സഭ. സഭയുടെ ഭൂസ്വത്തുക്കൾ തന്നെ വിറ്റായിരിക്കും ഇരകൾക്ക് നഷ്ടപരിഹാരം നൽകുക. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനു പിറകെയാണ് കത്തോലിക്കാ സഭയുടെ തീരുമാനം.

കഴിഞ്ഞ മാസമാണ് സഭയ്ക്കകത്തെ ബാലപീഡന പരമ്പരകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 1950നും 2020നും ഇടയിൽ ലക്ഷക്കണക്കിനു കുട്ടികൾ സഭയ്ക്കകത്ത് പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു സ്വതന്ത്ര കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

പുരോഹിതന്മാർ അടക്കം 3,000ത്തോളം പേരെയാണ് കമ്മീഷൻ കുറ്റക്കാരായി കണ്ടെത്തിയത്. സഭയുടെ സ്വത്ത് ഉപയോഗിച്ച് തന്നെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നം ഇടവകയ്ക്കാരിൽനിന്ന് ഇതിനായി സംഭാവന പിരിക്കരുതെന്നും അന്വേഷണ സംഘം നിർദേശിച്ചിരുന്നു.