Sun. Apr 28th, 2024
ഡൽഹി:

ഫ​ണ്ട്​ സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ക​മ്പ​നി​യാ​യ പെ ​ടി​ എം പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ ​പി ​ഒ) തു​ട​ങ്ങി. പെ​ടി​എ​മ്മിൻ്റെ മാ​തൃ​സ്​​ഥാ​പ​ന​മാ​യ ‘വ​ൺ 97 ക​മ്യൂ​ണി​ക്കേ​ഷ​ൻ​സിൻ്റെ മെ​ഗാ ഐ പി ​ഒ​യു​ടെ ആ​ദ്യ​ദി​നം 11 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ്​ വി​റ്റ​ത്. പു​റ​ത്തി​റ​ക്കി​യ ഒ​രു​കോ​ടി രൂ​പ മു​ഖ​വി​ല​യു​ള്ള 4.83 കോ​ടി ഇ​ക്വി​റ്റി​ക​ളി​ൽ 54.23 ല​ക്ഷം എ​ണ്ണ​മാ​ണ്​ നി​ക്ഷേ​പ​ക​ർ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.

ഐ പി ​ഒ​യി​ലൂ​ടെ 16,600 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ്​ സെ​ബി അ​നു​മ​തി ന​ല്‍കി​യ​ത്. ഇ​തി​ല്‍ 8,300 കോ​ടി രൂ​പ പു​തി​യ ഓഹ​രി വി​ല്‍പ​ന​യി​ലൂ​ടെ​യും ബാ​ക്കി തു​ക ഓ​ഫ​ര്‍ ഫോ​ര്‍ സെ​യി​ലി​ലൂ​ടെ​യും സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

പ്രാ​ഥ​മി​ക വി​പ​ണി​യി​ല്‍നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന 4,300 കോ​ടി രൂ​പ വി​ൽ​പ​ന മേ​ഖ​ല വി​പു​ലീ​ക​ര​ണ​ത്തി​നു​ൾ​പ്പെ​ടെ​യും 2000 കോ​ടി ഏ​റ്റെ​ടു​ക്ക​ലു​ക​ള്‍ക്കും 25 ശ​ത​മാ​നം മ​റ്റ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും വ​ക​യി​രു​ത്തും